പുതുമുല്ലപ്പൂവേ അരിമുല്ലപ്പൂവേ (ആദ്യത്തെ അനുരാഗം )
This page was generated on April 27, 2024, 7:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനദേവദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:35.




പുതുമുല്ലപ്പൂവേ അരിമുല്ലപ്പൂവേ
നിന്നെ ഞാൻ സ്നേഹിക്കുന്നു പൂവേ
(പുതുമുല്ലപ്പൂവേ)

ആറ്റുനോറ്റു ഞാനിരുന്നു നീ വിരിയാൻ പൂവേ
കൂടിയാടാൻ എൻ കരളിൽ നീ വിടർന്നു പൂവേ
നീ ചിരിക്കൂ നീ ചിരിക്കൂ പൂവേ
നിൻ ചിരിയിൽ നിൻ പുഞ്ചിരിയിൽ
ഞാൻ എല്ലാം മറന്നിടട്ടെ
(പുതുമുല്ലപ്പൂവേ)

പൊൻകിനാവിൻ തേരിൽ വന്ന പൂങ്കതിരേ പോരൂ
നീലവിണ്ണിൻ താരകങ്ങൾ നിന്റെ കൂട്ടുകാരോ
നീ നോക്കു നീ നോക്കു പൂവേ
നിൻ മിഴിയിൽ നിൻ മാൻ മിഴിയിൽ
ഞാൻ മെല്ലെ അലിഞ്ഞിടട്ടെ
(പുതുമുല്ലപ്പൂവേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts