ആശ്രിത വല്‍സലനെ (മഹാബലി )
This page was generated on May 26, 2024, 3:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍ശീർകാഴി ഗോവിന്ദരാജൻ
രാഗംഹംസധ്വനി
അഭിനേതാക്കള്‍എം ജി സോമന്‍
ഗാനത്തിന്റെ വരികള്‍
Last Modified: December 07 2012 18:37:58.ആശ്രിതവത്സലനേ ഹരിയേ ഹരിയേ
യുഗധര്‍മ്മ പാലകനേ ശരണം നീയേ
ആശ്രിതവത്സലനേ ഹരിയേ ഹരിയേ

മുനിജനസേവിത മുരഹരിനാമം
ജഗമീരേഴിലും മുഖരിതമല്ലോ
ശ്രുതിയും സ്മ്രിതിയും പുരുഷാര്‍ത്ഥങ്ങളും
പുരുഷോത്തമനുടേ മഹിമകളല്ലോ
ശരണം നീയേ ശരണം നീയേ
കരുണാമയനേ
ശരണം നീയേ ശരണം നീയേ
ആശ്രിതവത്സലനേ ഹരിയേ ഹരിയേ

അരുണചന്ദ്രന്മാര്‍ പരമാത്മാവിന്‍
തിരുമിഴിയിണതന്‍ കിരണങ്ങളല്ലോ
ഗഗനവും കാലവും സകലചരാചരവും
ഗരുഡവാഹനന്റേ സ്ഥിതിഭാവമല്ലോ
ശരണം നീയേ ശരണം നീയേ
കരുണാമയനേ
ശരണം നീയേ ശരണം നീയേ
ആശ്രിതവത്സലനേ ഹരിയേ ഹരിയേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts