കണ്ടില്ലേ സായിപ്പെ (മണ്ടന്മാര്‍ ലണ്ടനില്‍ )
This page was generated on June 20, 2024, 1:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംശ്യാം
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ് ,സി ഒ ആന്റോ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗതി ശ്രീകുമാര്‍ ,ശങ്കരാടി ,നെടുമുടി വേണു ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2020 17:41:39.


കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും - 2
മറുനാട്ടിലെ വീഥികളിൽ മലനാട്ടിലെ കളികളുമായ്
മലയാളമക്കളിറങ്ങിയ കാര്യം നിങ്ങളറിഞ്ഞില്ലേ
കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും - 2

തുമ്പകൾ പൂക്കണ നാട്ടിലെ തുമ്പികളിക്കണ നാട്ടിലെ
അയലത്തെ പെണ്മണിമാരുടെ കണ്ണുതുറക്കണ നേരത്ത്
(തുമ്പകൾ പൂക്കണ...)
പൊടിപാറ്റണ തെയ്യാട്ടം മൊഹബത്തിൻ കളിയാട്ടം
അതുകണ്ടാൽ ഖൽബിനകത്തൊരു പൂത്തിരി തന്നുടെ മിന്നാട്ടം - 2
ലല്ലലാ ലല്ലലാ ലല്ലല്ലാ ഹഹാ
കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും
അ കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും

കണ്ണിനകത്തൊരു പമ്പരം കൊണ്ടുനടക്കണ സുന്ദരീ
മണവാട്ടിപ്പെണ്ണായെന്നുടെ കൂടെ നീയും പോരുന്നോ
(കണ്ണിനകത്തൊരു...)
പെരുന്നാളിനു നെയ്‌ച്ചോറ് മണിക്കാലില് പൊൻ‌കൊലുസ്സ്
അരിമുല്ലപ്പൂമണമേനിയിൽ അത്തറുപൂശിയ കുപ്പായം - 2
ലല്ലലാ ലല്ലലാ ലല്ലല്ലാ ഹഹാ
കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും
അ കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts