മലര്‍ത്തിങ്കളെന്തേ (സാഗരം ശാന്തം )
This page was generated on March 29, 2024, 11:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:29.


മലര്‍ത്തിങ്കളെന്തേ മുകില്‍ക്കീറിനുള്ളില്‍
ഒളിക്കുന്നു വീണ്ടും ചിരിക്കുന്നുവോ നീ ചിരിക്കുന്നുവോ?

നിലാപ്പൂക്കള്‍ വീണ്ടും വിടര്‍ത്തുന്നതാരൊ
കിനാവിന്റെ ലോകം തുറക്കുന്നതാരോ
അതില്‍ വര്‍ണ്ണജാലം പനീര്‍പ്പൂക്കളായി
മനസ്സില്‍ പരാഗം ചൊരിഞ്ഞൂ....
മലര്‍ത്തിങ്കളേന്തേ......

കിളുന്നോര്‍മ്മകള്‍ തന്‍ തളിര്‍തിന്നു പാടും
വിഷുപ്പക്ഷിയായ് നീ വിളിക്കുന്നതാരേ?
കണിക്കൊന്നവീണ്ടും മണിപ്പൂക്കള്‍ ചൂടി
മനസ്സില്‍ നിറങ്ങള്‍ പടര്‍ന്നൂ.....
മലര്‍ത്തിങ്കളെന്തേ......
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts