വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | സീറോ ബാബു |
ഗാനരചന | ജമാൽ കൊച്ചങ്ങാടി |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,പൂർണ്ണിമ ജയറാം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:28.
എന്‍ മനസ്സില്‍ നീയണഞ്ഞൂ പൊന്നുഷസ്സിന്‍ സംഗീതമായ് പൊന്നുഷസ്സിന്‍ സംഗീതമായ് (എന്‍ മനസ്സില്‍.....) എന്‍ മണിവീണയില്‍ നിന്‍ വിരലുകളിഴഞ്ഞു ആത്മാവിന്‍ തന്ത്രികളില്‍ പുളകങ്ങളുണര്‍ന്നു... (എന്‍ മണിവീണയില്‍....) ആ ശ്രുതിലഹരിയില്‍ ഞാനെന്നും നിന്നില്‍ അലിയും... ഞാനെന്നും നിന്നില്‍ അലിയും... ഞാനെന്നും നിന്നില്‍ അലിയും... എന്‍ മനസ്സില്‍ നീയണഞ്ഞൂ പൊന്നുഷസ്സിന്‍ സംഗീതമായ് പൊന്നുഷസ്സിന്‍ സംഗീതമായ് ആ...ആ...ആ... ഞാനൊരു മുരളിയായ് നിന്‍ ചുണ്ടിലമര്‍ന്നു ഒരു വേണുഗാനമായ് നീ എന്നില്‍ നിറഞ്ഞു... (ഞാനൊരു മുരളിയായ്.....) ആ നാദയമുനയില്‍ ആലിലയായൊഴുകും ഞാന്‍ ആലിലയായ് ഒഴുകും ഞാന്‍.. ആലിലയായ് ഒഴുകും... എന്‍ മനസ്സില്‍ നീയണഞ്ഞൂ പൊന്നുഷസ്സിന്‍ സംഗീതമായ് പൊന്നുഷസ്സിന്‍ സംഗീതമായ്.... |