അനന്ത നീല വിണ്ണില്‍ (പരസ്പരം )
This page was generated on March 29, 2024, 12:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:25.


അനന്തനീലവിണ്ണില്‍ നിന്നടര്‍ന്ന പൂക്കളോ
നീലവിണ്ണില്‍ നിന്നടര്‍ന്ന പൂക്കളോ
(അനുപദം അനുപദം അനുപദം അനുപദം.....)
വര്‍ണ്ണരേണുവാരിവിതറി അഴകലകള്‍ ആടുകയായി
(അനുപദം അനുപദം അനുപദം അനുപദം..)
അനന്തനീലവിണ്ണില്‍..........

അതിനിടയില്‍ ഒരു മത്സ്യകന്യകപോലെ
അരുമായാമെന്‍ കിനാവുപോലെ
ഒഴുകിയൊഴുകിയൊഴുകി വരുവതാരോ
ഒരുകുടന്ന കുളിരുപോലെ
വര്‍ണ്ണരേണുവാരിവിതറി അഴകലകള്‍ ആടുകയായി
(അനുപദം അനുപദം അനുപദം അനുപദം..)
അനന്തനീലവിണ്ണില്‍..........


കഥകളിലെ അജ്ഞാത കാമുകിപോലെ
കവിതപാടുമെന്‍ കിളിയെപ്പോലെ
കനകമണികളാര്‍ന്ന കതിരു പോലെ(2)
കരള്‍ തടഞ്ഞൊരമൃതു പോലെ
വര്‍ണ്ണരേണുവാരിവിതറി അഴകലകള്‍ ആടുകയായി
(അനുപദം അനുപദം അനുപദം അനുപദം..)
അനന്തനീലവിണ്ണില്‍..........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts