വിഫലം (മണിയറ )
This page was generated on April 26, 2024, 5:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,അടൂര്‍ ഭാസി ,മാള അരവിന്ദൻ ,ഷാനവാസ് ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:23.

വിഫലം വിഫലം എല്ലാം വിഫലം
നിന്നിൽ പൂത്ത മലരുകൾ വിഫലം
നീ നോറ്റ നോമ്പുകൾ വിഫലം
കുഞ്ഞിക്കാലു കാത്തതു വിഫലം
ഇനിയേതോ നിന്റെ ലക്ഷ്യം
ഇനിയേതോ നിന്റെ മാർഗ്ഗം
ഇനിയേതോ നിലയിൽ വഴിയിൽ
ഇനിയേതോ തണലിൽ മരുവിൽ
(വിഫലം...)

കനിയായിടാത്ത പുഷ്പം
കണ്ണീരിൽ കരിഞ്ഞു പോയി
ഇണയില്ല തുണയുമില്ല
ഇനിയെന്നോ നിന്റെ യാത്ര
(വിഫലം...)

സഫലം സഫലം സർവ്വം സഫലം
നിൻ പൂങ്കിനാക്കൾ സഫലം
ആശാസുമങ്ങൾ സഫലം
നിൻ മോഹജാലം സഫലം
ആദ്യരാത്രി കാത്തു നിൽപൂ
പ്രേമതീരം കാത്തു നിൽപൂ
മണവാട്ടീ ഇതിലേ മണിമാരൻ അതിലേ അതിലേ
(സഫലം...)

ഇൻഷാ അല്ലാ സൗഭാഗ്യങ്ങൾ
പുഷ്പവൃഷ്ടി ചെയ്തിടേണം
ഇനി ജന്മം സഫലം സഫലം
ഇനി ജീവിതമാകെ മധുരം മധുരം
(സഫലം..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts