ചേട്ടത്തിയമ്മ (തറവാട്ടമ്മ )
This page was generated on April 20, 2024, 12:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍രേണുക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:30.
 ചേട്ടത്തിയമ്മ എന്‍റെ ചേട്ടത്തിയമ്മ (2)
നാട്ടുകാര്‍ കണ്ടു തൊഴും നവരത്ന ദീപമായി വീട്ടില്‍ വിളങ്ങണമെന്‍ ചേട്ടത്തിയമ്മ (2)
ചേട്ടത്തിയമ്മ എന്‍റെ ചേട്ടത്തിയമ്മ
♪.,.♫ ,.,.♪.,.♫ ,.,.♪.,.♫ ,.,.♪.,.♫ ,.,.♪.

വീട്ടില്‍ വലത്തു കാല്‍ വെയ്ക്കുന്ന നാള്‍ തൊട്ടേ കൂട്ടത്തില്‍ കൂടിയിരിക്കണം (2)
കാലത്തും നേരത്തും ഉണ്ണാത്ത ചേട്ടനെ കാഞ്ഞിരവടി വെച്ച് തല്ലണം (2) കേട്ടോ
ചേട്ടത്തിയമ്മ എന്‍റെ ചേട്ടത്തിയമ്മ
♪.,.♫ ,.,.♪.,.♫ ,.,.♪.,.♫ ,.,.♪.,.♫ ,.,.♪.

പട്ടണക്കാരിയായി ചുറ്റി നടക്കുന്ന പച്ചപ്പരിഷ്കാരിയാകരുതെ(2)
ചോവ്ടും കളിയുമായി ആടിയില്ലെങ്കിലും ചോറും കറിയും ഒരുക്കണം (2)
ചേട്ടത്തിയമ്മ എന്‍റെ ചേട്ടത്തിയമ്മ

♪.,.♫ ,.,.♪.,.♫ ,.,.♪.,.♫ ,.,.♪.,.♫ ,.,.♪.
കാച്ചിയ തൈലം തേച്ച് കാലത്തേ നീരാടി കാവില്‍ പോയി കൈകൂപ്പിപ്പോരണം(2)
എന്‍റെ ചേട്ടന്ന് മന്ത്രിയായി ചെയ്തികളില്‍ ദാസിയായി തറവാട്ടിലമ്മയായിരിക്കണം (2)
ചേട്ടത്തിയമ്മ എന്‍റെ ചേട്ടത്തിയമ്മ
നാട്ടുകാര്‍ കണ്ടു തൊഴും നവരത്ന ദീപമായി വീട്ടില്‍ വിളങ്ങണമെന്‍ ചേട്ടത്തിയമ്മ
ചേട്ടത്തിയമ്മ എന്‍റെ ചേട്ടത്തിയമ്മ


 





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts