പണ്ടു നമ്മള്‍ കണ്ടിട്ടില്ല്ല (തറവാട്ടമ്മ )
This page was generated on March 28, 2024, 7:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി ,ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,ഷീല ,കെ പി ഉമ്മർ ,വാസന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:30.
പണ്ടു നമ്മള്‍ കണ്ടിട്ടില്ലാ
പവിഴമല്ലിപ്പൂവനത്തില്‍
പാട്ടുപാടി പാട്ടുപാടി ഓടിയിട്ടില്ലാ
അച്ഛനമ്മമാരീ ബന്ധം
നിശ്ചയിച്ച നാളില്‍ പ്രേമം
പിച്ചവെച്ചു പിച്ചവെച്ചു മനസ്സിലെത്തി - മാരന്‍
പിച്ചകപ്പൂവമ്പുമായി മനസ്സിലെത്തി
പിച്ചകപ്പൂവമ്പുമായി മനസ്സിലെത്തി (പണ്ടു)

കവിഹൃദയമുള്ളവന്‍ കലാലോകഗന്ധര്‍വ്വന്‍
കണ്ടാലോ സുന്ദരന്‍ എന്റെ തോഴന്‍
പൌര്‍ണ്ണമിപ്പാലൊളി വെണ്ണിലാപെണ്ണേ നീ
കല്യാണച്ചെറുക്കനെ കണ്ണുവെയ്ക്കരുതേ - എന്റെ
കല്യാണച്ചെറുക്കനെ കണ്ണുവെയ്ക്കരുതേ (കവിഹൃദയമുള്ളവന്‍)

ഗുരുവായൂരപ്പന്‍ തന്റെ കരുണാകടാക്ഷമെന്റെ
മനതാരില്‍ തെളിയിച്ച മണിവിളക്കേ
കെട്ടുതാലി കെട്ടുംനേരം എന്നുയിര്‍ നിന്നുയിരില്‍
പുത്തനായ പൊന്‍ കണ്ണിയാല്‍ കൊളുത്തി ദൈവം-
എന്നും പൊട്ടിടാതിരുന്നുവെങ്കില്‍ സഫലം ജന്മം
പൊട്ടിടാതിരുന്നുവെങ്കില്‍ സഫലം ജന്മം

ആദ്യത്തെ രാത്രിയില്‍ ആയിരം കിന്നാര
ചോദ്യങ്ങള്‍ ചോദിക്കാനെനിക്കു മോഹം
മായാത്ത സങ്കല്പം മലര്‍മെത്ത നീര്‍ത്തി നിന്നെ
മാടി മാടി വിളിക്കുന്നു മണിയറതന്നില്‍
മാടി മാടി വിളിക്കുന്നു മണിയറതന്നില്‍
(കവിഹൃദയമുള്ളവന്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts