ഉടലുകളറിയാതുയിരുകള്‍ രണ്ടും (തറവാട്ടമ്മ )
This page was generated on April 26, 2024, 4:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ പി ഉദയഭാനു ,ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി ഉമ്മർ ,വാസന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 01 2018 15:33:55.

ഉടലുകളറിയാതുയിരുകള്‍ രണ്ടും
കഥപറയാന്‍ പോയീ - ഏതോ
കഥപറയാന്‍ പോയീ (ഉടലുകള്‍)
ഓഹോ
വസന്തസുന്ദര വനവീഥികളില്‍
മലരുകള്‍ നുള്ളാന്‍ പോയ്
അഴകിൻ മധുവുണ്ണാൻ പോയ്(വസന്തസുന്ദര)
ഉം എന്നിട്ട് ?
പറയാനുള്ള രഹസ്യം പറയാന്‍
പവിഴച്ചുണ്ടിനു മോഹം
അധരം വിട്ടുകടക്കാന്‍ വാക്കാം
അരയന്നത്തിനു നാണം
അരയന്നത്തിനു നാണം (ഉടലുകള്‍)

പ്രണയക്കടലിൻ അക്കരെയുള്ളൊരു
കനകദ്വീപില്‍ ചെന്നു
പ്രണയക്കടലിന്നക്കരെയുള്ളൊരു
കനകദ്വീപില്‍ ചെന്നു
പുഷ്പം മൂടിയ ചന്ദനവനിയില്‍
സ്വപ്നം കണ്ടു നടന്നൂ - അവര്‍
സ്വപ്നം കണ്ടു നടന്നൂ (ഉടലുകള്‍)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts