വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എസ് ജാനകി |
രാഗം | പഹാഡി |
അഭിനേതാക്കള്‍ | ഷീല ,സത്യന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:30.
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍ ഒരുനോക്കുകാണാം ഒരുവാക്കുകേള്ക്കാം ഒരുമിച്ചാ ദു:ഖത്തില്‍ പങ്കുചേരാം പട്ടുപോലുള്ളോരാപാദങ്ങള് രണ്ടും കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയാം മുറിവേറ്റുനീറുന്ന വിരിമാറിലെന്റെ വിരലിനാല്‍ തഴുകി വെണ്ണപുരട്ടാം ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍ എന്നുംഞാന്‍ ചെന്നു വിളിച്ചില്ലയെങ്കില്‍ ഉണ്ണില്ലുറങ്ങില്ല മല്‍ജീവനാഥന്‍ ഉള്ളില്കിടക്കുമെന് ഉണ്ണിതന്നച്ഛനെ കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം? ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍ |