ദേവി നീ പ്രഭാതമായ്‌ (വീണ്ടും ചലിക്കുന്ന ചക്രം )
This page was generated on May 18, 2024, 7:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അരുണ ,മേനക ,മമ്മൂട്ടി ,ശങ്കര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:11.

ദേവീ നീ പ്രഭാതമായ് ഇരുൾ മൂടും പ്രദോഷമായ്
ചലനം ചലനം തുടരുന്നിതാ
കാന്തിയായ് ശാന്തിയായ് ശക്തിയായ്
മമ മനമതിൽ വരുമോ
(ദേവീ...)

യുഗങ്ങൾ തോറും നീന്തിടുന്ന
പൂനിലാവേ എൻ മുന്നിൽ പോരാമോ (യുഗങ്ങൾ)

ജലപതിയൊളി തരളിതമാകും സഗമ സനി
നിരനിര മലർപുളകിതമാകും ഗമപ നിസ
ഒളിഞ്ഞു തെളിഞ്ഞു മറഞ്ഞു നിറഞ്ഞു
അസുലഭസുഖരസമായ് രാഗമായ്
മോഹമായ് ദാഹമായ്
മമ മനമതിൽ വരുമോ
(ദേവീ...)

ഹൃദയമാകെ ചൂടിടുന്ന പൂങ്കിനാവേ
എൻ മുന്നിൽ പോരാമോ (ഹൃദയമാകെ)

അപശ്രുതി നില ശ്രുതിലയമാകും സഗമ സനി
കളകള മൊഴി മധുമൊഴിയാകും ഗമപ നിസ
ഉണർന്നു പുണർന്നു വിരിഞ്ഞു നിറഞ്ഞു
ഇനിയൊരു നിധിവരമായ്
ദീപമായ് രൂപമായ് നാദമായ്
മമ മനമതിൽ വരുമോ
(ദേവീ...)
ആ..ആ.ആ..ആ..ആ...ആ
സനിഗസമഗപമ സഗഗഗമപനി,
പമപനി,ധപ പമപനി,ധപ
ഗമപസാനിസ ഗമപസാനിസ
സഗ സഗ സഗമ ഗമ ഗമ ഗമപ
സഗ സഗ ഗമ ഗമ മപ മപ പനി പനി
സമ ഗപ മനി പസmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts