ശാപമോ ഈ ഭവനം (സ്വന്തമെവിടെ ബന്ധമെവിടെ )
This page was generated on April 20, 2024, 3:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജോണ്‍സണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,സ്വപ്ന ,ലാലു അലക്സ് ,മേനക ,ജോസ് പ്രകാശ് ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:09.

ശാപമോ ഈ ഭവനം വാഴുന്നൂ
ദീപമോ ഇവിടെ പൊലിയുന്നു
ഒന്നായ് കഴിഞ്ഞ സോദരർ
തമ്മിൽ പൊരുതും നേരം
തമ്മിൽ പൊരുതും നേരം

ഇന്നും ഒരു ശരശയ്യയിൽ
സ്നേഹം അടിയുന്നു വേദനയിൽ (2)
മുറിവിൽ മുറിവേറ്റ മാനസം
തേങ്ങുന്നതാരിങ്ങു കേൾക്കുവാൻ
ദേവാലയം പോലുള്ളൊരീ വീടിന്നു ഭ്രാന്താലയം
(ശാപമോ..)

പണ്ടോ ഒരു ഉയിരായിരുന്നു
ഇന്നോ അകലുന്നു പകകളുമായ്(2)
അഴലിൽ അഴലുമായ് ജീവിതം
പുലരുന്നതാരിന്നു കാണുവാൻ
ദേവാലയം പോലുള്ളൊരീ വീടിന്നു ഭ്രാന്താലയം
(ശാപമോ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts