കസ്തൂരി (അതിരാത്രം )
This page was generated on May 29, 2024, 11:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ശങ്കര്‍ ,ജലജ ,സബിത ,റാണി പത്മിനി ,സുകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2012 02:34:46.
 
കസ്തൂരി മണക്കണ മണവാട്ടി - ഇവള്‍
കത്തുന്ന സുബര്‍ക്കത്തിന്‍ വിളക്കല്ലേ
(കസ്തൂരി)
കണ്മണിയാമഴകല്ലേ
കന്നിനിലാക്കുളിരല്ലേ
(കണ്മണിയമഴകല്ലേ )
കണ്ണഞ്ചുമാരോമലേ - അഹ
പൊന്നഞ്ചുമാരോമലേ
ചിപ്പി തന്നോരു മുത്തല്ലേ
ചെപ്പിനുള്ളിലെ മണിയല്ലേ
(ചിപ്പി )
ചെല്ലപ്പൂങ്കവിളല്ലേ
മുല്ലപ്പൂഞ്ചിരിയില്ലേ
നക്ഷത്രക്കണ്ണും ഇല്ലേ - അഹ
നക്ഷത്രക്കണ്ണും ഇല്ലേ

അന്‍പുറ്റ സുല്‍ത്താന്റെ
ജോറുള്ള വരവിതു കണ്ടോ (2)
ആണുങ്ങടെ നിരയിലൊത്തന്‍
മണിമണി പോലെ
(അന്‍പുറ്റ )
മാരന്റെ കണ്ണീന്നു്
കളിയമ്പുകളുതിരുമ്പോള്‍
(മാരന്റെ )
കന്നിപ്പെണ്‍കൊടിയുടെ നെഞ്ചില്‍
പൂ പെയ്യുന്നു
(കസ്തൂരി)

മൈലാഞ്ചിക്കൈ കൊട്ടി
മാണിക്യത്തരിവള കൊട്ടി (2)
മൊഞ്ചത്തികള്‍ കളി പറയുന്നു
കിലുകിലനേ
(മൈലാഞ്ചി )
കല്യാണപ്പെണ്ണിന്റെ
കവിളത്തൊരു പനിനീര്‍ പൂ
(കല്യാണ )
പ്രാണപ്പുതുപ്പൂവില്‍ക്കൂടെ പൂന്തേനെത്തി
(കസ്തൂരി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts