വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന്‍ ,സുജാത മോഹൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജഗതി ശ്രീകുമാര്‍ ,അനുരാധ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:01.
. താളം തുടി താളം മേളം മഴമേളം താളം തുടി താളം മേളം മഴമേളം ഓ...ഓ..ഓ..ഹോയ്.. പച്ചിലക്കാടുകളിൽ പഞ്ചവാദ്യം പഞ്ചവാദ്യം വൃശ്ചികക്കാട്ടിന്റെ പാണ്ടിമേളം പാണ്ടിമേളം (2) പട്ടുടുത്ത താമരയ്ക്കിന്നോ പുളകോത്സവം ഈ പന്തീരാം കാവിലിന്ന് കാർത്തികോത്സവം (2) (പച്ചിലക്കാടുകളിൽ...) ഓ..ഭൂമിയിന്ന് രാവിലൊരു വേളിപ്പെണ്ണാകും പൂനിലാവിൻ കൈയ്യിലവൾ പൂത്തിലക്കാട് ആ പെണ്ണ് നീയാണേ മണിമാരൻ ഞാനാണേ ഞാനും നീയും ഒന്ന് ചേരും നാളും ഇന്നാണേ നല്ല വേളയുമിന്നാണേ നല്ല വേളയുമിന്നാണേ (പച്ചിലക്കാടുകളിൽ...) വിത്തു പാകിയ വയലുകളിൽ മുത്തു വിളയേണം മുത്തു വിളയേണം മുത്തുമണി കതിരുകളാൽ അറ നിറയേണം അറ നിറയേണം (2) ഈ മനം നിറയേണം നറും കനവു പൂക്കേണം കാടു വാഴണ കാവിലമ്മയ്ക്ക് കലം നിറയേണ, അവൾ വരമരുളേണം അവൾ വരമരുളേണം (പച്ചിലക്കാടുകളിൽ...) |