വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ഹംസനാദം |
അഭിനേതാക്കള്‍ | വിനീത് ,കാർത്തിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 25 2015 05:23:38.
വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും ത്രിസന്ധ്യ പോകേ... അതിലോലമെന്‍ ഇടനാഴിയില്‍ നിന് കളമധുരമാം കാലൊച്ച കേട്ടു.... മധുരമാം കാലൊച്ച കേട്ടു.. [വാതില്‍ പഴുതിലൂടെന്‍ .......] ഹൃദയത്തിന് തന്തിയില്‍ ആരോ വിരല്‍തൊടും മൃദുലമാം നിസ്വനം പോലെ..... ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍ ഉയിരില്‍ അമൃതം തളിച്ച പോലെ... തരളവിലോലം നിന് കാലൊച്ച കേട്ടു ഞാന്‍ അറിയാതെ കോരിത്തരിച്ചു പോയി അറിയാതെ കോരിത്തരിച്ചു പോയി... [വാതില്‍ പഴുതിലൂടെന്‍ .......] ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ മധുകരം നുകരാതെ ഉഴറും പോലെ.. അരിയ നിന് കാലൊച്ച ചൊല്ലിയ മന്ത്രത്തിന് പൊരുളറിയാതെ ഞാന്‍ നിന്നു... നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍ മറ്റൊരു സന്ധ്യയായ് നീ വന്നു.... മറ്റൊരു സന്ധ്യയായ് നീ വന്നു... [വാതില്‍ പഴുതിലൂടെന്‍ .......] |