കുങ്കുമക്കല്‍പ്പടവുതോറും (നീ എത്ര ധന്യ )
This page was generated on April 28, 2024, 6:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ആര്‍ ഉഷ
രാഗംവലചി
അഭിനേതാക്കള്‍കാർത്തിക ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:36.

കുങ്കുമക്കല്‍പ്പടവുതോറും നിന്നുനിന്ന്
കുന്നിറങ്ങി വന്നണയും പൊന്നുഷഃസന്ധ്യേ
പ്രഭാതസന്ധ്യേ....
(കുങ്കു)

മാരിവില്ലിന്‍ നിറങ്ങള്‍ നിന്‍ കൂടെവന്നു
നൂറു നൂറു പൂക്കളില്‍‌ പോയ് കുടിയിരുന്നു
മധുരമാം സ്വരങ്ങള്‍ നിന്‍ കൂടെവന്നു
മനസ്സിന്‍റെ മുളംതണ്ടില്‍ പറന്നിരുന്നു
(കുങ്കുമ)

പ്രാവുറങ്ങും കൂട്ടില്‍ നീ കുടമൂതുന്നൂ
പീലിനീര്‍ത്തും മുളംകാട്ടില്‍ മുടി തുള്ളുന്നു
കിളുന്നു പുല്‍ത്തുമ്പിലും നീ മുത്തു തൂകുന്നു
കളമെഴുതി മണ്ണിലാകെ നൃത്തമാടുന്നു
(കുങ്കുമ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts