സാരീഗാ സാരീഗമാ (ആലിപ്പഴങ്ങള്‍ )
This page was generated on April 26, 2024, 11:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനമറിയാമ്മ ഫിലിപ്പ്
ഗായകര്‍ആര്‍ ഉഷ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:35.


സാരിഗാ സാരിഗമാ സാരിഗമാധാപാ നീപാ
ഗമഗമഗമരി രിഗരിഗരിഗപാ
സനിധപമഗരി നിധപമഗരിസ
സ്വരമേഴും ഉതിരുകയായ്... നിറമേഴും വിടരുകയായ്

സ്വരമേഴിലായ് ശ്രുതിധാരയായ്
ഒരുനല്ല സംഗീതസായാഹ്നമായ്
സന്തോഷമായ് സന്താപമായ് സഹതാപരോമാഞ്ചമായ്
മനം കവരുകയായ് കതിര്‍ നിവരുകയായ്
പലരാഗ സ്വരമേളമായ്... സ്വരമേഴും ഉതിരുകയായ്...

ലാലല്ലലാ.....

കരയേഴിലായ് കടലേഴിലായ്
ഉയരുന്ന ഒരുനല്ല തിരമാല പോല്‍
നിറമേഴിലായ് വിടരുന്നൊരാ
മഴവില്ലിന്‍ നിറമാല പോല്‍
മറയുകയായീ ഇമനനയുകയായ്
വിരിയുന്നു കൊഴിയുന്നു നാം
കഥവീണ്ടും തുടരുകയായ്....
സാരിഗാ സാരിഗമ....
സ്വരമേഴും......

സനിസനിധപധാ ഗഗപപസനിധാ
മപധപമഗരി സരിസ രിഗരി ഗമഗ പാ
നിസഗാരിസപാ മപധ പധസധ നിനിനിനിസാ
സ്വരമേഴും ഉതിരുകയായ്.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts