സരസ ശൃംഗാരമേ (ഇത്രയും കാലം )
This page was generated on April 26, 2024, 7:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംശ്യാം
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ ,ഉണ്ണി മേനോന്‍ ,ജോളി അബ്രഹാം ,എൻ ലതിക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:34.

സരസ ശൃംഗാരമേ രതിലയ മധുര സങ്കല്പമേ
രസിത വെണ്മണിയിൽ അനഘകല്പനകൾ
അമൃതവാഹിനികളോഴുകി നിർവൃതി തൻ
ധനിസ ധനിസ ധനിസഗ മഗമ സഗസ
(സരസ ശൃംഗാരമേ...)

പഞ്ചബാണന്റെ നൃത്തചിത്രങ്ങൾ കൊത്തി വെച്ചു കവി
കാമകേളിക്കു കാവ്യ കൽഹാര ശയ്യ തീർത്തു കവി
ധനിസ ധനിസ ധനിസഗ മഗമ സഗസ
(സരസ ശൃംഗാരമേ...)

പുല്ലാങ്കുഴലോ പൂങ്കുയിലോ
പ്രേമഗാനം പടി മുളങ്കാട്ടിൽ
മേലെ മലയിൽ മൂവന്തി മഞ്ഞലയാൽ ചാർത്തി മന്ത്രകോടി
സ്വപ്നഗാനം പാടി പെൺകിടാവേ വാ
പുഷ്യരാഗം ചൂടി പൂനിലാവേ വാ
പൂവേ നിനക്കായ് തുറന്നു വെച്ചു
ഞാനെൻ മനസ്സിലെ അൾത്താര
(പുല്ലാങ്കുഴലോ..)

പൈങ്കിളി പോലൊരു മൊഞ്ചത്തി ആതിരനേരം വന്നെത്തി
അത്തറു പൂശിയ പട്ടുറുമാലിൽ ഖൽബുകൾ ഞങ്ങൾ കൈമാറി (2)
ഇന്നു നടക്കും നിക്കാഹ് നാളെ നടക്കും നിക്കാഹ്
എന്ന കിനാവും കണ്ടു കൊണ്ട് കാത്തു ഞങ്ങളിരിപ്പാണ് (2)
ആ....ആ...ആ..
മേനിയാകെ പൊന്നാണ് ഖൽബിലാകെ കനവാണ്
അടിമുടി മലരടി വരയുമിഴഞ്ഞു മണിയറ പൂകി മണവാട്ടി
മലർമിഴിയിണയിൽ കവിത വിരിഞ്ഞ് കുളിരല ചൂടി മണവാട്ടി (മേനിയാകെ..)
ആശകളായിരം ആയിരം ഖൽബിൽ നിറഞ്ഞ്
മറിമാന്മിഴി നിന്നോർമ്മകൾ തീയായ് പടർന്നു
എന്നെന്നും സ്വപ്നത്തിൽ ചേരും നിന്നിഒൽ ഞാൻ (2)
(പൈങ്കിളി...)

തന്തനതന്തന തന്തന തന്തന തനതനതന്തന താനാനാ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts