മഞ്ഞിന്‍ ചിറകുള്ള (സ്വാഗതം )
This page was generated on April 28, 2024, 10:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംരാജാമണി
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജി വേണുഗോപാല്‍ ,എം ജി ശ്രീകുമാർ ,മിന്‍മിനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 02 2022 14:28:20.

മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ
ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ
മൗനം മയങ്ങുന്ന മോഹങ്ങളാണോ
തൂവല്‍ത്തുമ്പിലെ സിന്ദൂരമാണോ

നളിനങ്ങള്‍ നീന്തുന്ന നയനങ്ങളില്‍
നിഴല്‍ പോലെ വന്നു ഞാനേഴഴകേ
പവിഴങ്ങള്‍ ചോരുന്ന ചുണ്ടില്‍ നിന്നും
പൊഴിയുന്നതെന്നുമെന്‍ നാമമല്ലേ
അറിയാതെ കാൽ‌വിരൽ കുറിമാനമെഴുതുന്നുവോ
ദേവീ..ദേവീ..ദേവീ....
അമ്മലയില് ഇമ്മലയിലൊരോമൽക്കൂട്ടിൽ
ചേക്കേറും കിളിയമ്മേപ്പോൽ..കുക്കൂ കുക്കൂ

അതിലോല മോതിരക്കൈ നുണഞ്ഞെന്‍
അകതാരില്‍ പെയ്തു നീ പൂമഴയായ്
മഴവില്ലു ലാളിച്ച നിന്റെ മുന്നില്‍
മിഴി പീലി വീശിടുന്നോമലാളേ
ശ്രുതിയാണു ഞാന്‍
എന്നിലലിയുന്ന ലയമാണു നീ
ദേവീ..ദേവീ..ദേവീ....
അമ്മലയില് ഇമ്മലയിലൊരോമൽക്കൂട്ടിൽ
ചേക്കേറും കിളിയമ്മേപ്പോൽ..കുക്കൂ കുക്കൂ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts