ഹൃദയം കൊണ്ടെഴുതുന്ന (അക്ഷരത്തെറ്റ് )
This page was generated on April 27, 2024, 6:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍സുരേഷ് ഗോപി ,ഉർവ്വശി ,കവിയൂർ പൊന്നമ്മ ,ജഗന്നാഥവർമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:18.

ഹൃദയംകൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ (2)

അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അത് മഹാകാവ്യം
ദാമ്പത്യം ഒരു മഹാകാവ്യം (ഹൃദയം)

പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെ ആടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴയ്ക്കും താളം
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവ ഗാന പ്രവാഹം (ഹൃദയം)

തെളിയാത്ത ബന്ധത്തിന്‍ ചിത്രങ്ങള്‍ വീണ്ടും
സഹനവര്‍ണ്ണങ്ങളാല്‍ എഴുതണം നമ്മള്‍
വര്ഷം കൊണ്ടും വസന്തം കൊണ്ടും
വേനലിന്‍ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം (ഹൃദയം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts