വനശ്രീ മുഖം (രംഗം )
This page was generated on March 28, 2024, 10:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ വി മഹാദേവന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,കെ എസ് ചിത്ര
രാഗംസുരുട്ടി
അഭിനേതാക്കള്‍രവീന്ദ്രൻ ,ശോഭന
ഗാനത്തിന്റെ വരികള്‍
Last Modified: November 22 2017 06:11:34.


വനശ്രീ മുഖംനോക്കി വാല്‍ക്കണ്ണെഴുതുമീ
പനിനീര്‍ത്തടാകമൊരു പാനപാത്രം
മന്വന്തരങ്ങളാം മാന്‍പേടകള്‍ കണ്ടു
മനസ്സുതുറന്നിട്ടൊരിന്ദ്രനീലം
(വനശ്രീ...
കൊഴിയാത്തൊരോര്‍മ്മപോലെങ്ങും നിറയുമീ
ഓംകാര തീര്‍ത്ഥത്തില്‍ മുങ്ങിയാലോ
അകില്‍പുകയില്‍ കൂന്തല്‍ തോര്‍ത്തി ഞാനവിടുത്തെ-
യണിമാറില്‍ പൂണൂലായ് കുതിര്‍ന്നാലോ
പ്രേമത്തിന്‍ താളിയോല ഗ്രന്ഥങ്ങള്‍ നോക്കി
പ്രകൃതിയിന്നൊരുക്കുന്നു നിന്നെ
രതി പ്രണയകാവ്യമായ്ത്തന്നെ
(വനശ്രീ...
പര്‍ണ്ണശാലകളില്‍ ഹോമാഗ്നിയായ് ജ്വലിക്കുന്നു
നമ്മുടെ ജനിമന്ത്ര രതിവേഗങ്ങള്‍
വസന്തങ്ങളാകുന്നു ഇതളിടും സ്പര്‍ശങ്ങള്‍
ശിശിരങ്ങള്‍ തീര്‍ക്കുന്നു നിര്‍വേദലയങ്ങള്‍
തൃക്കയ്യിൽ താംബൂല തളികയുമായ് വന്നു
ത്രിത്വങ്ങള്‍ വിളിക്കുന്നു നിന്നെ
അനുരക്ത കാമനായ്ത്തന്നെ..
(വനശ്രീ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts