മാതളത്തേനുണ്ണാന്‍ (ഉയരും ഞാന്‍ നാടാകെ )
This page was generated on April 20, 2024, 5:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ പി എന്‍ പിള്ള
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍വി റ്റി മുരളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മാധുരി
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2017 02:54:50.


മാതളത്തേനുണ്ണാന്‍ പാറിപ്പറന്നുവന്ന
മാണിക്യക്കുയിലാളേ
നീയെവിടെ നിന്റെ കൂടെവിടെ
നീപാടും പൂമരമെവിടെ

കുന്നിമണി മാലയിട്ടു നില്‍ക്കുമ്പോള്‍
നിന്നഴകു പൊന്നിനില്ല പൂവിനില്ല (2)
പുന്നാരമോതും നിൻ മൊഴിമധുരം
എന്‍ മുളം കുഴലിലെ തേനിനില്ല

പന്തലിലിരുത്തിയാല്‍ നെലവെളക്ക്
മുന്നില്‍ വെച്ച നെറപറയും നിന്‍ കണക്ക് (2)
അഞ്ചുതളിര്‍ വെറ്റിലേം കാണപ്പണം
കല്യാണമുറപ്പിക്കാന്‍ കൊണ്ടുവന്നേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts