സിന്ദൂരസന്ധ്യയിൽ ആറാടി (ആരോടും പറയരുത്‌ )
This page was generated on April 20, 2024, 5:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംപി സി സുശി
ഗാനരചനമള്ളൂർ രാമകൃഷ്ണൻ നായർ
ഗായകര്‍കെ ജെ യേശുദാസ് ,ലത പാറശാല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശങ്കര്‍ ,രോഹിണി
ഗാനത്തിന്റെ വരികള്‍
Last Modified: May 19 2012 16:27:18.

സിന്ദൂരസന്ധ്യയില്‍ ആറാടി നില്‍ക്കും
സുവര്‍ണ്ണ സാഗരതീരം...
ആയിരമായിരം ഓമല്‍ സ്മൃതികള്‍
അണിഞ്ഞൊരുങ്ങുന്ന ഹൃദയം....
ഈ ഹൃദയം....
സിന്ദൂരസന്ധ്യയില്‍ ആറാടി നില്‍ക്കും
സുവര്‍ണ്ണ സാഗരതീരം....
ആ...ആ...ആ....
ആയിരമായിരം ഓമല്‍ സ്മൃതികള്‍
അണിഞ്ഞൊരുങ്ങുന്ന ഹൃദയം....
ഈ ഹൃദയം....
സിന്ദൂരസന്ധ്യയില്‍ ആറാടി നില്‍ക്കും
സുവര്‍ണ്ണ സാഗരതീരം...

ഏഴിലംപാല തന്‍ പൂവണി നിഴലില്‍
എഴുനില മാളിക പണിയും...(ഏഴിലം...)
ചെമ്പകക്കാട്ടിലെ ചെങ്കല്ലുകളാല്‍
അമ്പലമുണ്ടാക്കാം...ആ....
വേലയും പൂരവും കാണാം....(ചെമ്പക..)
സിന്ദൂരസന്ധ്യയില്‍ ആറാടി നില്‍ക്കും
സുവര്‍ണ്ണ സാഗരതീരം...

ജന്മാന്തരങ്ങളില്‍ ജീവിതവനിയില്‍
പുണ്യം നുകരുമോ നമ്മള്‍...(ജന്മാന്തരങ്ങളില്‍..)
കൈവന്നീടുകില്‍ വീണ്ടും ഒരിക്കലാ
കൈവല്യ സൌഭാഗ്യ കാലം...
സൌവര്‍ണ്ണ സാഗര തീരം...(കൈവന്നീടുകില്‍...)
(സിന്ദൂരസന്ധ്യയില്‍...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts