ചേരുന്നു ഞങ്ങളൊന്നായ് (കഥ ഇതു വരെ )
This page was generated on June 13, 2024, 5:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംജോണ്‍സണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി ജയചന്ദ്രൻ ,കൃഷ്ണചന്ദ്രന്‍ ,സി ഒ ആന്റോ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,റഹ് മാന്‍ ,മധു ,തിലകൻ ,ഇന്നസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:56.

ചേരുന്നു ഞങ്ങളൊന്നായ് ചേരുന്നൂ
നേരുന്നു മംഗളങ്ങള്‍ നേരുന്നൂ
താളങ്ങള്‍തന്‍ ഓളം വീശി
സന്തോഷത്തിന്‍ ഹാരം ചാര്‍ത്തി നില്‍ക്കുന്നിതാ

താരുണ്യം പോയ് വീണ്ടും വന്നു
പൂമാരി ഉള്ളിന്നുള്ളില്‍ പെയ്യുന്നല്ലോ
ആഹ പെയ്യുന്നല്ലോ
വെള്ളിപ്പൂവിന്‍ താലം പേറി കാലം പോലും
കൈകള്‍കൂപ്പി ചാരെ നില്‍പ്പൂ
ഈ ഹൃദയം കണ്ടിടുവാന്‍
ഈവിധം ഭൂമിയില്‍ മേലിലും വേണം നൂറുയുഗം
ചേരുന്നു........

ബന്ധങ്ങള്‍തന്‍ അര്‍ത്ഥം കണ്ടു
ആകാശം മണ്ണിന്‍ മുന്‍പില്‍ താഴുന്നല്ലോ
ആഹ താഴുന്നല്ലോ
സ്നേഹം കൊണ്ടു സ്നേഹം നേടും
കാരുണ്യത്തെ ഓരോ നാവും വാഴ്ത്തുന്നല്ലോ
ഈ ഉയിരിന്‍ താരണിയായ്
ഈവിധം ഭൂമിയില്‍ മേലിലും വേണം നൂറു ജന്മം
ചേരുന്നു........malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts