അഖിലാണ്ഡ മണ്ഡലം (അനുബന്ധം )
This page was generated on July 26, 2024, 11:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനപന്തളം കെ പി
ഗായകര്‍പി സുശീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സീമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:54.


അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി
അതിനുള്ളിൽ ആനന്ദദീപം കൊളുത്തി
(അഖിലാണ്ഡമണ്ഡലം....)
പരമാണു പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ... ശരണം നീയെന്നും
ശരണം നീയെന്നും...
(അഖിലാണ്ഡമണ്ഡലം....)

സുരഗോള ലക്ഷങ്ങള്‍ അണിയിട്ടു നിര്‍ത്തി
അവികല സൌഹൃദ ബന്ധം പുലര്‍ത്തി (സുരഗോള..)
അതിനൊക്കെ ആധാര സൂത്രമിണക്കി
നിലകൊള്ളും സത്യമേ ശരണം നീ നിത്യം
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി
അതിനുള്ളിൽ ആനന്ദദീപം കൊളുത്തി

ദുരിതങല്‍ കൂത്താടും ഉലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടി കാണ്മാന്‍
ഒരുജാതി ഒരുമതമൊരു ദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാം
അഖിലാധി നായകാ വാ തിരുമുന്‍‌പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി
അതിനുള്ളിൽ ആനന്ദദീപം കൊളുത്തി


സമരാദി തൃഷ്ണകൾ ആകവെ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോർത്തിണങ്ങി
ജനിതസൗഭാഗ്യത്തിൻ ഗീതം മുഴങ്ങി
നരലോകം എപ്പോഴും... ആനന്ദം നേടി...
വിജയിക്ക നിൻ തിരുനാമങ്ങൾ പാടി
വിജയിക്ക നിൻ തിരുനാമങ്ങൾ പാടി
(അഖിലാണ്ഡമണ്ഡലം....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts