നിശയുടെ ചിറകില്‍ (തമ്മില്‍ തമ്മില്‍ )
This page was generated on May 4, 2024, 7:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
അഭിനേതാക്കള്‍റഹ്മാന്‍ ,രവീന്ദ്രന്‍ ,ശോഭന
ഗാനത്തിന്റെ വരികള്‍
Last Modified: December 29 2023 14:19:33.



നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്‍കുന്നു

നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്‍കുന്നു
ശ്രുതിസ്വരലയമായ്‌ എന്നെ പുല്‍കി
നാദം പെയ്യുന്നു
പ്രിയകരമീ..

നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്‍കുന്നു

ഏതോ സന്ദേശമേന്തുന്ന ഹംസങ്ങള്‍
നീയിന്നെന്നുള്ളില്‍ തീര്‍ക്കുന്ന രാഗങ്ങള്‍
ഓളങ്ങളില്‍ താളങ്ങളില്‍
തെന്നുന്നു ഞാന്‍ നിന്‍ കൈകളില്‍
ഒരു മൃദുദളമായ്‌
ഒരു മധുകണമായ്‌
മാറും ഒരു മോഹം
അതിലൂറും ഒരു ഗീതം

നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്‍കുന്നു

അല്ലിന്‍ നേത്രങ്ങള്‍ പോലുള്ള ദീപങ്ങള്‍
നീയിന്നെന്‍ നേരെ നീട്ടുന്ന രത്നങ്ങള്‍
ഭാവങ്ങളിൽ ആഴങ്ങളിൽ
മുങ്ങുന്നു നിന്‍ വര്‍ണ്ണങ്ങളില്‍
ഒഴുകുമെന്‍ ഹൃദയം
ഒരു പൈങ്കിളിയായ്‌
പൂകും സുരലോകം
അതില്‍ നിന്നീ നവമേളം

നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്‍കുന്നു
ശ്രുതിസ്വരലയമായ്‌ എന്നേ പുല്‍കി
നാദം പെയ്യുന്നു
പ്രിയകരമീ..

നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്‍കുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts