അമ്പലപ്പൂവേ നിന്‍ (കൈയും തലയും പുറത്തിടരുത്‌)
This page was generated on April 19, 2024, 7:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എസ് ജാനകി
രാഗംകല്യാണ വസന്തം
അഭിനേതാക്കള്‍ശുഭ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:47.
അമ്പലപ്പൂവെ പൊന്‍കുട ചൂടി നീയെന്‍ സ്പന്ദനമായ്‌ (അമ്പലപ്പൂവേ..)
അമ്പാ..ടിക്കിളിയേ....കിളിയേ..കിളിയേ..കിളിയേ....കിളിയേ
അമ്പാടിക്കിളിയേ ചിറകുവിടര്‍ത്തി
നീയെന്‍ നിര്‍വൃതിയാ..യി

അമ്പലപ്പൂവെ പൊന്‍കുട ചൂടി നീയെന്‍ സ്പന്ദനമായ്‌

സ്മൃതിയും സ്മൃതിതന്‍ സ്മൃതിയും നീയായ്‌ മാറുന്നൂ (സ്മൃതിയും)
എന്റെ ഉഷസ്സും സന്ധയുമെല്ലാം നിന്നില്‍ തുടങ്ങുന്നു
എല്ലാ ഭംഗിയും ഒന്നുചേര്‍ന്നു
നീയെന്‍ നെഞ്ചില്‍ തുടിച്ചിരിപ്പൂ

അമ്പലപ്പൂവെ പൊന്‍കുട ചൂടി നീയെന്‍ സ്പന്ദനമായ്‌

മിഴിയും മനവും ഒന്നായ്‌ മാറി നിന്നെ പുല്‍കുന്നൂ (മിഴിയും..)
എന്റെ മൊഴികള്‍ നിന്നെ വിളിക്കാന്‍ മൃദുലത തേടുന്നു
എല്ലാ ചിന്തയും നിന്റെ നേരെ
എന്നും പീലി വിരിച്ചുനില്‍പ്പൂ (അമ്പലപ്പൂവേ..)


�ambalappoove ponkuda choodi neeyen spandanamay (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts