ദീപം (അവിടത്തെപ്പോലെ ഇവിടെയും )
This page was generated on April 26, 2024, 3:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംരാഗമാലിക
അഭിനേതാക്കള്‍ശോഭന ,മമ്മൂട്ടി ,മോഹന്‍ ലാല്‍ ,ജഗന്നാഥവർമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:45.


ദീപം മണിദീപം പൊൻ ദീപം തിരുദീപം
ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം
ശ്രീഭൂത ശ്രീരാഗതുളസിക്കും ദീപം
ശ്രീകൃഷ്ണ തുളസിക്കും തൃത്താവിനും ദീപം
(ദീപം...)

ഇലഞ്ഞിത്തറഭഗവാനും മലർമാതിനും ദീപം
തറവാട്ടു ചരതാക്കൾക്കും ഫണിരാജനും ദീപം
നിറമാലകൾ മണിമാലകൾ വിരിമാറിൽ ചാർത്തും
തിരുനാമപ്പുരി വാഴും ഹൃകൃഷ്ണനു ദീപം

കൈ കൂപ്പി കണികാണാൻ കനകത്തിരി ദീപം
പൊന്നമ്പല നടയെന്നും കണികാണാൻ ദീപം
ഈരേഴു പതിനാലു പാരിൽ ഒളി വീശാൻ
ഇരുൾ നീങ്ങാൻ തൃക്കാലടി തെളിയാൻ മണിദീപം
(ദീപം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts