സാന്ദ്രമാം മൗനത്തിന്‍ (ലാല്‍ സലാം)
This page was generated on April 26, 2024, 3:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംരവീന്ദ്രൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍മുരളി ,മോഹന്‍ ലാല്‍ ,ഗീത ,രേഖ (സുമതി ജോസഫൈൻ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:42.
oh..........oh..........


�ഓ..........ഓ.....

സാന്ദ്രമാം മൌനത്തിന്‍ കച്ച പുതച്ചു നീ(2)
ശാന്തമായ് അന്ത്യമാം ശയ്യ പുല്‍കി
മറ്റൊരാത്മാവിന്‍ ആരുമറിയാത്ത
ദു:ഖമീ മഞ്ചത്തില്‍ പൂക്കളായി

അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍തന്‍
ദീന ഗദ്ഗദം പിന്തുടരുമ്പോള്‍(2)
നിന്നെ പൊതിയുമാ പൂവുകളോടൊപ്പം(2)
എങ്ങനെ ശാന്തമായ് നീയുറങ്ങും?
സാന്ദ്രമാം.......

വാടക വീടുമായ് ഏതു ജന്മാന്തര
വാസനാ ബന്ധങ്ങളെന്നോ?(2)
ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ(2)
എങ്ങനെ ശാന്തമായ് നീ മടങ്ങും?
സാന്ദ്രമാം......
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts