എന്‍ നീലാകാശം (രണ്ടാം വരവ്‌ )
This page was generated on April 25, 2024, 7:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംശ്യാം
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,രേഖ (സുമതി ജോസഫൈൻ)
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2024 14:54:46.



എന്‍ നീലാകാശം തേടിയണഞ്ഞൊരു രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യ മേഘം നീ (എന്‍ നീലാകാശം...)

സുര ഗംഗയില്‍ ഋതു ഭംഗിയില്‍ നീരാടി നിന്നു നീ
പൊന്‍ തൂവലാല്‍ എന്‍ ജീവനില്‍ പൂന്തേന്‍ കുടഞ്ഞു നീ..
(എന്‍ നീലാകാശം...)

മുഖക്കാപ്പു ചാര്‍ത്തുമീ മുഴുതിങ്കള്‍ പോലെ നിന്‍
നിറം കൊണ്ട മോഹമെന്‍ കണിപ്പൂക്കള്‍ ആവുമൊ ?
മുഖക്കാപ്പു ചാര്‍ത്തുമീ മുഴുതിങ്കള്‍ പോലെ നിന്‍
നിറം കൊണ്ട മോഹമെന്‍ കണിപ്പൂക്കള്‍ ആവുമൊ ?

ഈ നിലാവിന്‍ ഇതളും .. ആ...ആ..
ഇതളണിഞ്ഞ ചിരിയും ആ...ആ..
ഈ കിനാവിന്‍ ഒളിയും ഈ സുഗന്ധ നദിയും
നിനക്കുള്ളതൊക്കെയും എനിക്കുള്ളതല്ലെയോ..
(എന്‍ നീലാകാശം..)

മനോരഥ മൈനകള്‍ മൂളുന്ന പാട്ടിലെന്‍
ഉയിരിന്റെ ചില്ലകള്‍ മലര്‍ചെണ്ടു ചൂടിയൊ ?
മനോരഥ മൈനകള്‍ മൂളുന്ന പാട്ടിലെന്‍
ഉയിരിന്റെ ചില്ലകള്‍ മലര്‍ചെണ്ടു ചൂടിയൊ ?

നെഞ്ചണഞ്ഞ കുളിരും കുളിരണിഞ്ഞ മനസ്സും
ഇന്ദ്രചാപ മലരും അന്തിവെയിലിനഴകും
ഈ സ്വപ്നസാഗരം നമുക്കുള്ളതല്ലെയൊ ?
(എന്‍ നീലാകാശം..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts