വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | കൈതപ്രം |
ഗായകര്‍ | എം ജി ശ്രീകുമാർ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:41.
മണിത്താലിയായ് ഈ മനം തെളിഞ്ഞു മണിത്തെന്നലായ് പൂമണം കവിഞ്ഞു വലം കൈയ്യിലോ പൊൻ പണം നിറഞ്ഞു ഒരേ രാഗമായ് ഒരേ താളമായ് പാൽക്കുടം കിനിഞ്ഞ രാവിൽ ഇടയനരുളും അമരലയമായ് ഹൊയ്യാ (മണിത്താലിയായ്...) കണികൊന്നയാകെ പുതു നിറച്ചാർത്തുമായ് പകർന്നാടവേ മുളം കാടുപോലും കിളി നുണച്ചിന്തുമായ് തുടർന്നാടവേ മലർക്കങ്കണം ഇണച്ചില്ലതൻ ഇളംകൈയിലേകി മലർക്കങ്കണം ഇണച്ചില്ലതൻ ഇളംകൈയിലേകി ഓ..ഓ..ഓ.. ശ്യാമരാഗങ്ങളേറ്റു മൂളുന്നു മിണ്ടാ താഴ്വാരങ്ങൾ (മണിത്താലിയായ്...) കനക്കുന്നു മൗനം പൂപ്പിറന്നാളിലെ കുരുന്നോർമ്മയായ് ഉണർത്തുന്നു കാലം പുഴ മണൽ കാട്ടിലെ വഴിത്താരയായ് വിരൽത്തുമ്പിലെ നറും കുങ്കുമം ഉതിർപ്പൂക്കളായി (2) ഓ..ഓ..ഓ.. താലഗീതങ്ങളേറ്റു നൽകും വാടാ കൈനീട്ടങ്ങൾ (മണിത്താലിയായ്...) |