വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | മോഹനം |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,ഗീത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:42.
പായുന്ന യാഗാശ്വം ഞാന്‍ പായുന്ന യാഗാശ്വമീ ഞാന്‍ കാലമെന്‍ കാല്ക്കല് വീഴുന്നൂ കോരിത്തരിക്കുന്നു ഭൂമി താളത്തില്‍ തകതകതാളത്തില് താഴത്തെ തരിമണല്‍ പാടുന്നൂ അനുപദമനുപദമണയുക വിജയപഥം (പായുന്ന യാഗാശ്വം) ചക്രവാളമിനിയെന് ജയ- ദുര്ഗ്ഗമാകുമൊരുനാള് ഒരു നദിയായൊഴുകി വരും ഒരുമയൊടെന് പടയണികള്‍ ഏഴുമാമലകള് കാവല്‍ നില്ക്കുമൊരു പുരിയിലണയുമെന്നെ ഇരവുകള്‍ പകലുകളഴകൊടു തൊഴുതുവരും (പായുന്ന യാഗാശ്വം) ധിക്കരിക്കുമവര്തന് ചുടു- രക്തധാരയൊഴുകും ഉലകമിതെന് തളികയിലെ ചെറുകനിയായ് വരുമൊരുനാള് ദേവനര്‍ത്തകികള്‍ തേടിയെത്തുമെന് തിരുവരങ്ങിലാടാന് ഒരു മദലഹരിയിലനുപദമവരണയും (പായുന്ന യാഗാശ്വം) |