നീലവാനം പൂത്തുനിന്നു (കുയിലിനെതേടി )
This page was generated on September 16, 2019, 2:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ് ,വാണി ജയറാം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കരൺ (മാസ്റ്റർ രഘു) ,രോഹിണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:39.
neelavaanam poothuninnu


നീലവാനം പൂത്തു നിന്നൂ താഴെമണ്ണില്‍പൂവുകള്‍കൊഴിഞ്ഞൂ
ഹാ പൂമഴ......
നീലവാനം പൂത്തു നിന്നൂ താഴെമണ്ണില്‍ പൂവുകള്‍ കൊഴിഞ്ഞൂ
ഹാ പൂമഴ......
ഈവനവീഥിയില്‍ ഉത്സവമായൊരു പാര്‍വണ ശശികല പോല്‍ നീ വാ നീ ഗാനം പാടിവാ
വാര്‍മഴവില്‍... പുടവയുമായ്
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ....

ആ.........
പ്രാണഹര്‍ഷങ്ങള്‍ വാരിച്ചൂടുവാനായീ
ഒരു പൂങ്കുയിലിന്നും പാടുന്നൂ(പ്രാണ...)
ഇനിയുമീ പ്രഭചൊരിഞ്ഞിടുമൊ?
വളരുമോ ഇനിയും ഹാ പടരൂ....
കുളിര്‍ ചൊരിയാനിതുവഴിനീ...
മധുപകരാന്‍ പ്രിയസഖി നീ
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ...

പപപപ പപപപ പമമഗ ഗരിരിസസ
ധധധധ ധധധധ ധനിസനിസനിധപപ
ആ......

പ്രണയസാന്ദ്രമാം ആലിംഗനങ്ങളാലിന്നും
ഒരു പൂങ്കാവില്‍ നൃത്തമാടുന്നൂ(പ്രണയ..)
അകലെയായൊളി വിടര്‍ന്നിടുമോ
വളരുമോ ഇനിയും ഹാ പടരൂ....
കരളിലൊരൂ തിരയിളകീ
കളിപറയാന്‍ പുഴയൊഴുകീ...
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ...(നീലവാനം പൂത്തു നിന്നൂ....)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts