പുലരികള്‍ പറവകള്‍ (എന്നെ ഞാന്‍ തേടുന്നു )
This page was generated on April 19, 2024, 11:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ശുഭ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:34.

ആ.....ആ.....ആ.....
പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്‍
പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്‍
കണ്ഠാഭരണങ്ങള്‍
ഉദയം കഴിഞ്ഞാല്‍ പുലരികളില്ല
വസന്തം മറഞ്ഞാല്‍ പറവകളില്ല
സുഗന്ധം കുറഞ്ഞാല്‍ പൂവുകളില്ല
പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്‍
പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്‍
കണ്ഠാഭരണങ്ങള്‍

ഈ മലയുടെ മറവില്‍ പുഴയൊഴുകും ചരിവില്‍
പണിതുയര്‍ന്ന കോവിലിലിന്നഭിഷേകം
കുംഭാഭിഷേകം....
അവിടെയൊന്നു പോകാം അനുഗ്രഹങ്ങള്‍ വാങ്ങാം
വരൂ....വരൂ.....വരൂ
ഒരുശിലയില്‍ കാല്‍ചവിട്ടി
ഒരുശിലയുടെ കാല്‍വണങ്ങാന്‍
ഒരു ശിലാപ്രതിമയല്ല ഞാന്‍
വെറും ഒരു ശിലാപ്രതിമയല്ല ഞാന്‍ ...
പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്‍
പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്‍
കണ്ഠാഭരണങ്ങള്‍

എന്‍മനസ്സിന്‍ മുറിയില്‍ ഞാന്‍ വിരിച്ചവിരിയില്‍
പ്രണയദാഹ വിവശയാമെന്നഭിലാഷം
ജീവാഭിലാഷം........
പുളകമിട്ടുണര്‍ന്നു ചിറകടിച്ചുയര്‍ന്നു
വരൂ...വരൂ...വരൂ...
വിലകുറഞ്ഞജീവിതത്തിന്‍
നിലമറന്ന യൌവ്വനത്തിന്‍
ചപലമായ വികൃതികളല്ലേ...എല്ലാം
ചപലമായ വികൃതികളല്ലേ......
(പുലരികള്‍...പറവകള്‍......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts