തെന്നിത്തെന്നി (അനുരാഗക്കോടതി )
This page was generated on April 25, 2024, 5:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ ,മാധവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:30.
ഏയ്‌ ഏയ്‌ ഐ ലവ്‌ യു
ഐ...ലവ്‌...യു...
തെന്നിത്തെന്നിപ്പോകും തേൻകുരുവീ
മാനസത്തിൻ പൂവനത്തിൽ വിരുന്നു വരൂ
പ്രേമദാഹത്താൽ തേങ്ങുമാത്മാവിൽ
പ്രകാശമായ്‌ നിറയൂ...
ഐ ലവ്‌ യു
(തെന്നിത്തെന്നിപ്പോകും...)

കോപമുണർന്നൊരീ വദനം
കാണാനെന്തൊരു ചന്തം
(കോപമുണർന്നൊരീ...)
പുഞ്ചിരി മായും ചുണ്ടുകളിൽ ഞാൻ
പകരാം പുതിയൊരു രാഗം
പുഞ്ചിരി മായും ചുണ്ടുകളിൽ
ഞാൻ പകരാം... പുതിയൊരു രാഗം...
(തെന്നിത്തെന്നിപ്പോകും...)

മിഴികളിൽ പുലിയുടെ ഭാവം
മനസ്സോ മലർപോൽ പാവം
(മിഴികളിൽ...)
പരിഭവമിനിയും മാറുകയില്ലേ
പറയൂ മാനസദേവാ...
പരിഭവമിനിയും മാറുകയില്ലേ
പറയൂ.... മാനസദേവാ...
(തെന്നിത്തെന്നിപ്പോകും...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts