ചിത്രശലഭമേ വാ (ആ ദിവസം )
This page was generated on April 20, 2024, 12:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 09 2020 18:18:52.

ചിത്രശലഭമേ വാ... വാ.വാ വാ വാ
ചിത്രശലഭമേ വാ.. വാ വാ വാ വാ
നെഞ്ചിലെ ചൂടുമായ് ചുണ്ടിലേ തേനുമായ്
ചിത്രശലഭമേ വാ......

ജീവിതമുന്തിരിത്തോപ്പിലെ പുഞ്ചിരിപ്പൂവിന്റെ
തേന്‍ കുടം നുകരുന്ന... നുകരുന്ന
പറന്നു പറന്നു സുഖം പകരുന്ന
മറന്നു മറന്നു മധു നുകരുന്ന
വളഞ്ഞും പുളഞ്ഞും തിരിഞ്ഞും മറിഞ്ഞും
മാറി മാറി രസം പിടിക്കുന്ന
ചിത്രശലഭമേ വാ......

സുഖത്തിന്‍റെ മടിയില്‍ നിന്നായിരം പൊന്‍പണം
വാരിക്കൊണ്ടോടുമ്പോള്‍ വീഴുന്ന... വീഴുന്ന...
പിടഞ്ഞു പിടഞ്ഞു പിന്നെ നടക്കുന്ന
വിറച്ചു വിറച്ചു വീണ്ടും വീഴുന്ന
ഇരുന്നും കിടന്നും ഇഴഞ്ഞുമൊഴിഞ്ഞും
ഊറിയൂറി രസം പിടിക്കുന്ന
ചിത്രശലഭമേ വാ......




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts