വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ജി കെ പള്ളത്ത് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,സത്യകല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:15.
മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം മനസ്സിതില്‍ തീര്‍ത്തൊരിന്ദ്രജാലം വിണ്ണിലും മണ്ണിലും എന്നും വിരളദൃശ്യമാം അപൂര്‍വ്വരൂപം എന്റെ പ്രാണപ്രേയസ്സി നിന്‍ രൂപം (മാരിവില്ലിന്‍ സപ്തവര്‍ണ്ണ ) മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം പൂവില്‍ മധുപന്‍ പോല്‍ അലിയും ഞാന്‍ സഖിയില്‍ മോഹം തിരിനീട്ടും ഹൃദയങ്ങള്‍ കുളിരും (പൂവില്‍ മധുപന്‍ ) രാഗാര്‍ദ്രമാം പൂമിഴികള്‍ സരോരുഹം വിടര്‍ന്നിടും മധു തടാകമായ് ഓ... (മാരിവില്ലിന്‍ സപ്തവര്‍ണ്ണ ) മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം മെയ്യില്‍ മലരമ്പു പുളകങ്ങള്‍ വിതറും ഉള്ളില്‍ പുതു പുത്തന്‍ മധുരങ്ങള്‍ പകരും (മെയ്യില്‍ മലരമ്പു) ആലോലമാം പൂമേനിയില്‍ മാധവ രസം സുഖം തരും പ്രണയിനി വരൂ ഓ... (മാരിവില്ലിന്‍ സപ്തവര്‍ണ്ണ ) മാരിവില്ലിന്‍ സപ്തവര്‍ണ്ണ ജാലം |