വേഴാമ്പൽ കേഴും വേനൽക്കുടീരം (ഓളങ്ങൾ)
This page was generated on September 22, 2021, 5:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഇളയരാജ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അമോൽ പലേക്കർ ,പൂർണ്ണിമ ജയറാം ,ബേബി അഞ്ജു ,ശാരദ പ്രീത
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2014 03:22:04.

വേഴാമ്പൽ കേഴും....
വേനൽ കുടീരം....
വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ഏകാകിനീ നിന്നോർമ്മകൾ
ഏതോ നിഴൽ ചിത്രങ്ങളായ്‌ (വേഴാമ്പൽ)

ഈ വഴി ഹേമന്തമെത്ര വന്നു
ഈറനുടുത്തു കൈകൂപി നിന്നു
എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ
പുഷ്പപാത്രങ്ങളിൽ തേൻ പകർന്നു
മായിക മോഹമായ്‌ മാരിവിൽ മാലയായ്‌
മായുന്നുവോ മായുന്നുവോ
ഓർമ്മകൾ കേഴുന്നുവോ
(വേഴാമ്പൽ)

ജീവനിൽ കണ്ണുനീർ വാറ്റി വയ്ക്കും
ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും
ജീവിതം തുള്ളിത്തുടിച്ചു നിൽക്കും
പൂവിതൾത്തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകൾ വാടി വീണാലുമീ
വാടികളിൽ വണ്ടുകളായ്‌ ഓർമ്മകൾ പാറുന്നുവോ
(വേഴാമ്പൽ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts