എങ്ങും സന്തോഷം (ചിലന്തിവല )
This page was generated on April 19, 2024, 6:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഗുണ സിംഗ്
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വാണി ജയറാം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:50.
എങ്ങും സന്തോഷം എങ്ങും ഉന്മേഷമേകും പൂവുകൾ
കണ്ണിന്നാനന്ദം കാതിൽ സംഗീതമേകും പക്ഷികൾ
(എങ്ങും സന്തോഷം.....)
ഈ പൂക്കൾ പോലെ നിങ്ങൾ മണ്ണിൽ പെയ്യൂ നറുമണം
ഈ പാടും പറവപോലെ മണ്ണിൽ തൂവൂ തേൻകണം
ലലല്ലാലലാ...ലലല്ലാലലാ - 2

കുന്നിൻ പാദം കഴുകി അരുവികൾ എങ്ങോ പോകുന്നു
രാവും പകലും കരയുടെ കുമ്പിളിൽ തണ്ണീർ നല്കുന്നു
ലാല്ലലാ ലാല്ലലാ ലലലലലാ - 2
കുന്നിൻ പാദം കഴുകി അരുവികൾ എങ്ങോ പോകുന്നു
രാവും പകലും കരയുടെ കുമ്പിളിൽ തണ്ണീർ നല്കുന്നു
അരുവികൾപോൽ ഒഴുകേണം അഴകുകളേ ഈ മണ്ണിൽ
ഇനി നിങ്ങൾ പണിയേണം ഒരു സ്നേഹസ്വർഗ്ഗം
ലലല്ലാലലലാ...ലലല്ലാലലലാ - 2

ഏതു പകലും കരിനിറമാക്കാൻ കൈകൾ നീളുന്നു
ഗാനമൂട്ടും കിളിയുടെ നെഞ്ചിൽ അമ്പുകളെയ്യുന്നു
ലാല്ലലാ ലാല്ലലാ ലലലലലാ - 2
ഏതു പകലും കരിനിറമാക്കാൻ കൈകൾ നീളുന്നു
ഗാനമൂട്ടും കിളിയുടെ നെഞ്ചിൽ അമ്പുകളെയ്യുന്നു
തിന്മകൾതൻ എതിരായി നന്മകൾതൻ ഉറവായി
ഇനി നിങ്ങൾ എഴുതേണം ഒരു സ്നേഹഗീതം
ലലല്ലാലലലാ...ലലല്ലാലലലാ - 2
(എങ്ങും സന്തോഷം...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts