സുന്ദരീ സൌമ്യ സുന്ദരീ (മഴു )
This page was generated on June 20, 2024, 11:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:47.
 
സുന്ദരി സൗമ്യസുന്ദരി
മഞ്ഞില്‍ കുളിക്കും ഋതുമതി
സ്വപ്നങ്ങളോ ഇളം ദുഃഖളോ
നിന്‍ കണ്ണില്‍ നീലിമ തൂകി
(സുന്ദരി )

നിന്റെ വികാരങ്ങള്‍ ഗ്രീഷ്മമായി
നിന്റെ വിഷാദങ്ങള്‍ ശിശിരമായി
(നിന്റെ വികാരങ്ങള്‍)
താഴു്ന്നും ഉയര്‍ന്നും തുടിക്കും ഈ മാറിലെ
നിശ്വാസധാരകള്‍ തെന്നലായി
കാടിന്‍ അതിരാരു കണ്ടു ‌
പെണ്ണിന്‍ മനസ്സാരു കണ്ടു
(കാടില്‍)
സുന്ദരി സൗമ്യസുന്ദരി

നിന്റെ പ്രതീക്ഷകള്‍ വസന്തമാകും
നിന്റെ കണ്ണീര്‍ക്കണം വര്‍ഷമാകും
(നിന്റെ പ്രതീക്ഷകള്‍)
ചൂടില്‍ തണുപ്പില്‍ തനിച്ചു മേവുന്ന നിന്‍
ചൂടുള്ള മൊട്ടുകള്‍ ആര്‍ക്കു വേണ്ടി
വിണ്ണിന്‍ നിഴലാരു കണ്ടു
പെണ്ണിന്‍ നിനവാരു കണ്ടു
(വിണ്ണിന്‍ )

(സുന്ദരി )
സുന്ദരി സൗമ്യസുന്ദരിmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts