ചെകുത്താന്‍ കയറിയ (തൊമ്മന്റെ മക്കള്‍ )
This page was generated on April 16, 2024, 4:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,മധു ,കൊട്ടാരക്കര ശ്രീധരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:10.
�ചെകുത്താൻ കയറിയ വീട്‌ (2)
ചിരിയ്ക്കാത്ത വീടിത്‌
ചിലയ്ക്കാത്ത കൂടിത്‌
ചെകുത്താൻ കയറിയ വീട്‌

തപ്ത ബഷ്പ തടാകക്കടവിൽ
തകർന്ന മൺകുടിലിൽ (2)
മൗന വേദനയുള്ളിലൊതുക്കിയ
മനുഷ്യപുത്രരിതാ..(2)(ചെകുത്താൻ..)

കാവൽമാലാഖ നട്ടു വളർത്തിയ
കനിമരചില്ലകളിൽ (2)
വിളഞ്ഞതെങ്ങിനെ വിളഞ്ഞതെങ്ങിനെ
വിലക്കപ്പെട്ട പഴങ്ങൾ (2)

ആക്കനി തിന്നരുതേ പകയുടെ
പഴ്ക്കനി തിന്നരുതേ
കനകം മൂലം കാമിനി മൂലം
കലഹം കൂടരുതേ.. അരുതെ
കലഹം കൂടരുതേ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts