വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | രേവതി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:46.
ശരിയോ ഇതു ശരിയോ ദ്വാപരയുഗത്തില്‍ പഞ്ചപാണ്ഡവ- ഭൂപതിമാര്ക്കതിരൂപവതിയായ് ദ്രൗപതിയെന്നൊരു ഭാര്യ അഞ്ചുപേരോടു പഞ്ചസായക- മഞ്ജുലീലകള് നടത്തി - ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ (ദ്വാപരയുഗത്തില്‍) വൃദ്ധഗൗതമന് സിദ്ധതാപസ്സന് വേളികഴിച്ചത്, കൂടെ വസിച്ചത് മോഹിനിയാകുമഹല്യ സ്വര്ഗ്ഗനാഥനോടര്ദ്ധരാത്രിയില് മാരക്രീഡകള് നടത്തി - ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ (ദ്വാപരയുഗത്തില്‍) വാനരപതി സുഗ്രീവന്തന്നുടെ മാനസേശ്വരി ജീവിതേശ്വരി സുന്ദരിയായൊരു താര ബാലിതന്‍ പ്രിയപത്നിയായ്, അലര്- ബാണകേളികള് നടത്തി - ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ (ദ്വാപരയുഗത്തില്‍) |