മന്ദാരപ്പൂങ്കുലകളില്‍ (നീ അരികിൽ ഞാൻ അകലേ )
This page was generated on April 27, 2024, 4:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകൊച്ചിന്‍ അലക്സ്‌
ഗാനരചനസിതാര വേണു
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍N/a
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:45.

മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി
മാര്‍ഗ്ഗഴിമാസരാവില്‍
ഇന്ദീവര മലരില്‍ സിന്ദൂരം ചൂടാന്‍
ഇനിയെന്റെ ദേവനെന്നു വരും..
ഇനിയെന്റെ ദേവനെന്നു വരും
(മന്ദാരപ്പൂങ്കുലകളില്‍ ...)

നീരദമുത്തുക്കുടചൂടി മാനം
നീരാട്ടിനെത്തുന്ന നീലനിലാവില്‍
നീരദമുത്തുക്കുടചൂടി മാനം
നീരാട്ടിനെത്തുന്ന നീലനിലാവില്‍
കല്ലോലിനികളിലൊഴുകും കളിവഞ്ചിയിലേറി
ഇനിയെന്റെ ദേവനെന്നു വരും.....
മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി
മാര്‍ഗ്ഗഴിമാസരാവില്‍

താമരവളയത്താലിയണിഞ്ഞു
താഴ്വര നിന്നൂ നവവധുവായ്
താമരവളയത്താലിയണിഞ്ഞു
താഴ്വര നിന്നൂ നവവധുവായ്
കന്മദവും ചന്ദനവും ചൂടി വരും കാറ്റില്‍
പെണ്ണിന്റെ നാണം സംഗീതമായ്.....
(മന്ദാരപ്പൂങ്കുലകളില്‍ ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts