ഒറ്റക്കാലിൽ തപസ്സു ചെയ്യും (താറാവ് )
This page was generated on April 25, 2024, 2:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സി ഒ ആന്റോ ,സുജാത മോഹൻ ,കല്യാണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മാള അരവിന്ദൻ ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:44.

ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊറ്റിയമ്മാവാ (2)
നീ ഒളികണ്ണാൽ ചൂണ്ടലിടുന്നത് ഞങ്ങള് കണ്ടേ
(ഒറ്റക്കാലിൽ..)

മാനത്തു കണ്ണുള്ള പൂമീനാണേ പാവം പൂമീനാണേ
മാണിക്യച്ചിറകുള്ള പൂമീനാണേ കുഞ്ഞു പൂമീനാണേ
മീനിനെകൊത്തിപ്പറന്നതാരോ (2)
ഒന്നു പറഞ്ഞു തായോ (2)
ഞാനൊന്നുമറിഞ്ഞില്ലേ നാരായണാ രാമ നാരായണാ
(ഒറ്റക്കാലിൽ..)

താമര പൂക്കുന്ന പാടമാണേ കായൽ പാടമാണേ
താറാവുറങ്ങുന്ന നേരമാണേ അന്തി നേരമാണേ
പൂമീനെ റാഞ്ചിപ്പറന്നതാരോ (2)
ഒന്നു പറഞ്ഞു തായോ (2)
ഞാനൊന്നുമറിഞ്ഞില്ലേ നാരായണാ രാമ നാരായണാ
(ഒറ്റക്കാലിൽ..)

അമ്മാവി വന്നു വിളമ്പിയാലും
അമ്മാവനാഴക്കു ചോറേ വേണ്ടൂ (2)
ഇഞ്ചിക്കറി വേണ്ടാ കാളൻ വേണ്ടാ
കൊഞ്ചു കറിതന്നെ വേണമെന്നും (2)
(ഒറ്റക്കാലിൽ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts