ഞാൻ പെൺകൊടിമാരുടെ (പൂച്ച സന്യാസി )
This page was generated on April 20, 2024, 8:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ ,റീന എം ജോൺ ,പ്രിയ (കർപ്പഗവല്ലി) ,ജയമാലിനി ,രാഗിണി ,കുതിരവട്ടം പപ്പു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:36.
ഞാൻ പെൺകൊടിമാരുടെ പ്രിയമദനൻ
ഞാൻ പ്രേമത്തിൻ മുടിചൂടാമന്നൻ
ഒരു കാതൽ മന്നൻ
എനിക്ക് വേണ്ടതു ലഹരി
ശൃംഗാര ലഹരി
(ഞാൻ പെൺകൊടിമാരുടെ....)

എൻ കടക്കണ്ണേറിൽ ഉന്മാദം
കൊള്ളാത്ത സുന്ദരിമാരുണ്ടോ
എൻ കരസ്പർശത്തിൽ
കോരിത്തരിക്കാത്ത കാമിനിമാരുണ്ടോ (2)
എൻ സ്വരമാധുരിയിൽ വീണു മയങ്ങാത്ത
തരുണിമണികളുണ്ടോ ?
ഇവിടെ ഉർവശി രംഭമാരുണ്ടോ ?
(ഞാൻ പെൺകൊടിമാരുടെ....)

നിൻ മൃദുഹാസത്തിൽ
കാവ്യം രചിക്കാത്ത കാമുകന്മാരുണ്ടോ
നിൻ പദചലനത്തിൽ മോഹം
മുളയ്ക്കാത്ത മന്മഥന്മാരുണ്ടോ
ഈ രതി ദേവതയിൽ കാമമുണരാത്ത
മാമുനിമാരുണ്ടോ ?
ഇവിടെ ഇന്ദ്രനും ഈശനുമുണ്ടോ ?
(ഞാൻ പെൺകൊടിമാരുടെ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts