മഞ്ഞിൽ ചേക്കേറും (രക്തം )
This page was generated on April 26, 2024, 1:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജോണ്‍സണ്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ് ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എം ജി സോമന്‍ ,ശോഭന (റോജ രമണി)
ഗാനത്തിന്റെ വരികള്‍
Last Modified: January 13 2014 08:52:57.

മഞ്ഞില്‍ ചേക്കേറും മകരപ്പെണ്‍‌പക്ഷീ
മൗനപ്പൂ ചൂടും ഇന്ദീവരാക്ഷീ
മധുഗാന മൃദുരാഗം നീ...
മനസ്വിനീ... മനോഹരീ...

തൂവല്‍പൂക്കൂടത്തൊട്ടില്‍ ചാഞ്ചാട്ടും
തെന്നല്‍പ്പൂവമ്പാ മുത്തം തന്നാട്ടേ
തളിര്‍മെയ്യില്‍ കുളിരേകാന്‍ വാ...
താളത്തില്‍ വാ... തഞ്ചത്തില്‍ വാ...

അനുരാഗത്തിന്‍ ആമ്പല്‍പ്പൂവില്‍
മണിശലഭം നീ വന്നീടുകില്‍
മതിമുഖി നീയെന്‍ ശ്രുതിലയമാകില്‍
മൃദുലഹാസം തൂകിയെങ്കില്‍
ധന്യനായ് നില്‍ക്കും ഞാന്‍
(തൂവല്‍പൂക്കൂട...)

കണിമണിക്കൊന്നപ്പൂമുഖമെന്നും
കണികണ്ടുണരാനൊത്തുവെങ്കില്‍
മണിയറയില്‍ നീ രതിഹരമാകില്‍
മദകൗമാരം പൂത്തുവെങ്കില്‍
ധന്യനായ് നില്‍ക്കും ഞാന്‍
(തൂവല്‍പൂക്കൂട...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts