കണ്ടു കണ്ടറിഞ്ഞു (സംഘർഷം )
This page was generated on March 28, 2024, 11:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:22.
കണ്ടൂ കണ്ടറിഞ്ഞു കണ്ണിടഞ്ഞു കീഴടങ്ങി
പണ്ടേ എൻ മനസ്സിൻ പൂവനത്തിൽ നീ വിരിഞ്ഞു
കാണാത്ത കാര്യങ്ങൾ കണ്ടൊരു മുഹൂർത്തം
കല്യാണരാവിൽ....ഹെയ്‌..ലലലല....
വന്നൂ വന്നൊരിക്കൽ നീ വിളിച്ചു ഞാനണഞ്ഞു
എന്നെ ഞാൻ മറന്നു നിൻ സമക്ഷം വീണലിഞ്ഞു
ഇന്നോളം ഞാൻ ചെയ്ത മംഗളഫലം വരെ
പൊന്നുണ്ണി മോനായി.....ലല്ലല ലാലാലാ...
ജന്മം പൂവണിഞ്ഞു തേനുറഞ്ഞു നാം നുകർന്നു
കുഞ്ഞേ തേൻകുഴമ്പേ പൂങ്കുരുന്നേ നീ പിറന്നു
ഓ....മമ്മി...ഓ....ഡാഡി....

നാളായ നാളെല്ലാം ചൊല്ലാകവേള
നാടായാ നാടെല്ലാം ഉല്ലാസമേട
(നാളായ നാളെല്ലാം.....)
മണലാഴി പോലും മലർവാടിയാകും
എൻ മുന്നിൽ രണ്ടോമൽ പുഞ്ചിരി വിരിഞ്ഞാൽ...
വന്നൂ വന്നൊരിക്കൽ നീ വിളിച്ചു ഞാനണഞ്ഞു
പണ്ടേ എൻ മനസ്സിന്‍ പൂവനത്തിൽ നീ വിരിഞ്ഞു
ഹേയ്‌ അയ്യേ ഹേയ്‌ അയ്യേ.....

ഓടല്ലേ മോനെ വീഴും, മിടുക്കൻ അച്ഛന്റെ മോൻ തന്നെ

കാലത്തിൻ കൈ നമ്മെ ഒന്നാക്കി മാറ്റി
കാണിക്കയായ്‌ കുഞ്ഞേ നിന്നെയും നൽകി
എരിവേനൽ പോലും കുളിരായി മാറും
എന്നുള്ളം നിങ്ങൾതൻ കൊഞ്ചലിലലിഞ്ഞാൽ...
കണ്ടു കണ്ടറിഞ്ഞു കണ്ണിടഞ്ഞു കീഴടങ്ങി
എന്നെ ഞാൻ മറന്നു നിൻ സമക്ഷം വീണലിഞ്ഞു
ഉം...ഉമ്മ...ഉം....ഉമ്മ
(കണ്ടു കണ്ടറിഞ്ഞു......)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts