അണ്ണന്റെ ഹൃദയമല്ലോ (എല്ലാം നിനക്കു വേണ്ടി )
This page was generated on April 27, 2024, 5:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:17.

അണ്ണന്റെ ഹൃദയമല്ലോ
അനുജത്തി തന്നമ്പലം
സ്നേഹദീപമാല ചാർത്തും
ത്യാഗത്തിൻ പൊന്നമ്പലം
(അണ്ണന്റെ ഹൃദയമല്ലോ)

സന്നിധാനം അണയുവോരെ
സൽക്കരിക്കും ദേവാലയം
എതു കൊടുങ്കാറ്റിനെയും
താങ്ങിടുന്ന സ്നേഹാലയം
നിൻ നടയിൽ പിറന്നതിനാൽ
ജന്മം തന്നെ സഫലമായി
(അണ്ണന്റെ ഹൃദയമല്ലോ)
ആ..ആ‍..ആ..ആ..

പത്തു മാസം ചുമന്ന മോഹം
സ്വർഗം പൂകി പാൽ തരാതെ
പിച്ച നടത്തീടും മുമ്പേ
അച്ഛനുമാ വഴി തുടർന്നു
തൊട്ടിൽ കെട്ടി താരാട്ടി നീ(2)
അമ്മയായെന്നച്ഛനുമായി
(അണ്ണന്റെ ഹൃദയമല്ലോ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts