ഈ രാഗ ദീപം (ദീപം)
This page was generated on May 23, 2024, 10:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംശ്യാം
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 06 2024 05:14:30.


ഈരാഗദീപം ഒരു ജീവനാളമായ്
തിരിനീട്ടിനില്‍ക്കും നിന്നാത്മവേദിയില്‍
(ഈരാഗദീപം....)
ഈരാഗദീപം...

തുളുമ്പുന്ന കണ്ണില്‍ പൊഴിയാന്‍ വിതുമ്പും
ഒരുബാഷ്പനീര്‍ച്ചാലല്ലയോ...ഓ...ഓ... (തുളുമ്പുന്ന...)
മടങ്ങുന്നു സോദരീ കരയല്ലെ നീയിനി - 2
നിവേദിച്ചിടാം ഞാന്‍ സർവ്വവും
ഓ... ഓ..
(ഈരാഗദീപം...)

നിനക്കുള്ളതെല്ലാം നിനക്കായി നല്‍കിഞാന്‍
തിരിച്ചുപോയീ ഇന്നേകയായ് ഓ ഓ ഓ (നിനക്കുള്ളതെല്ലാം...)
മനസ്സിന്റെയുള്ളിലെ തിരിനാളം മാത്രമായ് - 2
നില്‍ക്കുന്നിതാ ഞാന്‍ നിത്യവും.....
ഓ ഓ......
(ഈ രാഗദീപം....)

തിരുനെറ്റിതന്നിൽ തിളങ്ങുന്ന കുങ്കുമം
നിനക്കല്ലയോ എൻസോദരീ... ഓ..ഓ ..
തിരുനെറ്റിതന്നിൽ തിളങ്ങുന്ന കുങ്കുമം
നിനക്കല്ലയോ എൻസോദരീ... ഓ..ഓ ..
കരളിന്റെ വേദന സിന്ദൂരമാക്കി ഞാൻ - 2
ചൂടുന്നിതാ എൻ നെറ്റിയിൽ
ഈ രാഗദീപം ഒരു ജീവനാളമായ്
തിരിനീട്ടിനില്‍ക്കും എന്നാത്മവേദിയില്‍
ഈ രാഗദീപം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts